തൃശൂര്‍ എരുമപ്പെട്ടിയില്‍ നാലുവയസുകാരന്റെ മരണം പേനയുടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആദൂര്‍ സ്വദേശികളായ ഉമ്മര്‍- മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കുപ്പിയുടെ അടപ്പ് പോലൊരു വസ്തു കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങിയതായി അവിടെ വച്ച് ഡോക്ടേഴ്‌സ് സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് അസ്വസ്ഥതകള്‍ ഗുരുതരമാകുകയും കുട്ടി മരണപ്പെടുകയുമായിരുന്നു. കുട്ടി അടപ്പ് വിഴുങ്ങിയതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുട്ടി ഇത് വീട്ടുകാരോട് പറഞ്ഞതുമില്ല. പിന്നീട് വീട്ടുകാര്‍ കുട്ടിയ്ക്ക് ഭക്ഷണം നല്‍കുകയും കുട്ടിയുടെ ആരോഗ്യനില വഷളാകുകയുമായിരുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
STORY HIGHLIGHT : 4-year-old-child-died-after-pen-cap-struck-in-throat
















