കൊച്ചി: ഇന്‍ഷുറന്‍സ് പോളിസികളിലെ ജിഎസ്ടി ഇളവ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കി. ഇന്‍ഷുറന്‍സ് പോളിസികളില്‍ 18 ശതമാനം ജിഎസ്ടി ഉണ്ടായിരുന്നതാണ് പൂര്‍ണമായി ഒഴിവാക്കിയത്. ഓരോ ഇന്ത്യന്‍ കുടുംബത്തിനും ഇന്‍ഷുറന്‍സ് താങ്ങാനാവുന്നതും ലഭ്യമാകുന്നതുമായ നിലയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.
30 വയസുള്ള പുകവലിക്കാത്ത പുരുഷന്‍ ഒരു കോടി രൂപയുടെ 30 വര്‍ഷ ടേം പോളിസിയില്‍ ജിഎസ്ടി അടക്കം 825 രൂപ പ്രതിമാസ പ്രീമിയം നല്‍കേണ്ടിയിരുന്നത് ഇപ്പോള്‍ 699 രൂപയായി കുറഞ്ഞു. ഇതേ പ്രായത്തിലുള്ള വനിതകള്‍ക്ക് 697 രൂപ പ്രതിമാസം നല്‍കേണ്ടിയിരുന്നത് 594 രൂപയായും കുറഞ്ഞിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്കു വേണ്ടി ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് യഥാര്‍ത്ഥ മൂല്യമുള്ളതെന്നും പരിരക്ഷയുടെ കാര്യത്തില്‍ രാജ്യത്തുള്ള അപര്യാപ്തത ഒഴിവാക്കാനുള്ള കമ്പനിയുടെ നിലവിലെ നീക്കങ്ങളുമായി ഒത്തു പോകുന്നതു കൂടിയാണിതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്ട് ഓഫിസര്‍ വികാസ് ഗുപ്ത പറഞ്ഞു.
















