മഹാസഖ്യത്തിന് സ്വന്തം താല്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ കുറിച്ച് മഹാസഖ്യത്തിന് താല്പര്യം ഇല്ല. ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് വികസനത്തിന്റെ വെളിച്ചത്തിലേക്ക് എൻഡിഎ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി ഞങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നുവെന്ന് പ്രധാമന്ത്രി പറഞ്ഞു. പ്രതിപക്ഷ സഖ്യം ഒരു മഹാസഖ്യം അല്ലെന്നും ഡൽഹിയിലെയും ബിഹാറിലെയും എല്ലാ നേതാക്കളും ജാമ്യത്തിൽ പുറത്തിറങ്ങിയതിനാൽ കുറ്റവാളികളുടെ സഖ്യം ആണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. “ജംഗിൾ രാജ്” കാലത്തെ അതിക്രമങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോദി ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
“മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്: യുവ സംവാദ്” എന്ന പരിപാടിയെ ഓഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തുകൊണ്ട്, ബീഹാറിലെ “ജംഗിൾ രാജ്” ജനങ്ങൾ അടുത്ത 100 വർഷത്തേക്ക് മറക്കില്ലെന്നും പ്രതിപക്ഷം അവരുടെ ദുഷ്പ്രവൃത്തികൾ മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും ജനങ്ങൾ അത് ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “ബിഹാറിൽ, എല്ലാ മേഖലയിലും, എല്ലാ ദിശയിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആശുപത്രികൾ നിർമ്മിക്കപ്പെടുന്നു, നല്ല സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നു, പുതിയ റെയിൽവേ റൂട്ടുകൾ വികസിപ്പിക്കപ്പെടുന്നു. ഇതിന് ഒരു പ്രധാന കാരണം രാജ്യത്തും ബിഹാറിലും സ്ഥിരതയുള്ള ഒരു സർക്കാർ ഉണ്ടെന്നതാണ്. സ്ഥിരത ഉണ്ടാകുമ്പോൾ, വികസനം ത്വരിതപ്പെടുന്നു. ഇതാണ് ബീഹാറിലെ എൻഡിഎ സർക്കാരിന്റെയും ശക്തി,” പ്രധാമന്ത്രി പറഞ്ഞു.
PM Narendra Modi Hits Out at Bihar Jungle Raj Nation
















