ഹൈദരാബാദില്‍ ബസിന് തീപിടിച്ച് വൻ ദുരന്തം. നിരവധി പേർ മരിച്ചു. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലർച്ചെയാണ് അപകടം. ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവൽസ് ബസിനാണ് തീപിടിച്ചത്.
അപകടത്തിൽ നിരവധി പേർ പെട്ടതായാണ് സംശയിക്കുന്നത്. പുലർച്ചെ 3:30 ഓടെയാണ് സംഭവം. അപകടസമയത്ത് ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടർന്നതോടെ ചില യാത്രക്കാർ ജനാലകൾ തകർത്ത് രക്ഷപ്പെടുകയായിരുന്നു.
അപകടമറിഞ്ഞെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കർണൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നതടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.
















