മുംബൈ: മുംബൈയ്ക്കടുത്തുള്ള കല്യാണിൽ മദ്യപിച്ച മൂന്ന് പേർ ഒരു ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാർ മോഷ്ടിച്ചു. ഇന്നലെ 4.30 ഓടെയാണ് സംഭവം. സംഭവത്തെ തുടർന്ന് കാറിന്റെ ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെ മൂവരെയും അറസ്റ്റ് ചെയ്തു. ഓൺലൈനിലൂടെ തന്റെ ക്യാബ് ബുക്ക് ചെയ്ത ആളെ പിക്ക് അപ്പ് ചെയ്യാനായി പോയതായിരുന്നു ടാക്സി ഡ്രൈവർ.
മുംബൈയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് കല്യാൺ. എന്നാൽ ഗൂഗിൾ മാപ്പ് ലൊക്കേഷനിലെത്തിയപ്പോൾ പ്രതികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം കാറുമായി മൂവർ സംഘം കടന്നു കളയുകയായിരുന്നു. പ്രതികളായ വിജയ് ഭിസെ, അമർദീപ് ഗുപ്ത, അവിനാശ് ഝാ എന്നിവരാണ് പിടിയിലായത്. ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് മോഷ്ടിച്ച വാഹനം കണ്ടെത്താൻ സാധിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്
















