കാരറ്റ് കുട്ടികൾ എല്ലാവരും കഴിക്കണമെന്നില്ല. എന്നാൽ അത് അവർക്ക് ഇഷ്ടപ്പെട്ട ഒരു പലഹരമാക്കി മാറിയാലോ. അതാണ് കാരറ്റ് പോള. ഇത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്.
ചേരുവകൾ:
3 വലിയ ക്യാരറ്റ്
4 മുട്ട
3 ടേബിൾസ്പൂൺ പാൽപ്പൊടി
4 ടേബിൾസ്പൂൺ പഞ്ചസാര
നെയ്യ് ആവശ്യത്തിന്
1/2 ടേബിൾസ്പൂൺ എലക്കായ പൊടി
തയാറാക്കുന്ന വിധം
ആദ്യം കാരറ്റ് മുഴുവൻ ഗ്രേറ്റ് ചെയ്‌തു വയ്ക്കുക. ഗ്രേറ്റ് ചെയ്ത കാരറ്റ് നെയ്യിൽ വറുത്തു അതിൽ നിന്ന് കുറച്ച് മാറ്റി വക്കാം. അതിനു ശേഷം മിക്സിയുടെ ജാറിലേക്ക് മുട്ടയും പഞ്ചസാരയും പാൽപ്പൊടിയും എലക്കപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിക്സ് ഒരു പത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് കാരറ്റ് ചേർത്ത് ഇളക്കുക. ഇനി ഒരു നോൺസ്റ്റിക്ക് പാത്രത്തിലേക്ക് നെയ് ഒഴിച്ച് ചൂടാക്കി അതിലേക്കു തയാറാക്കിയ മിക്സ് ഒഴിച്ച് കൊടുക്കുക ഇനി പകുതി വേവാകുമ്പോൾ ബാക്കി വച്ച കാരറ്റ് വെച്ച് അലങ്കരിച്ചു ചെറിയ തീയിൽ വേവിക്കുക. വേവിക്കുന്ന സമയത്ത് പത്രത്തിന്റെ അടിയിൽ പഴയ കുഞ്ഞു കറിപ്പാത്രമോ അടപ്പോ മറ്റോ വച്ചു കൊടുക്കുന്നത് നല്ലതായിരിക്കും 20 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുത്താൽ അടിപൊളി കാരറ്റ് പോള റെഡിയായി.
















