തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കൾ അഭിനന്ദനമറിയിച്ചത്.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്. വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളില്‍ മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു.
തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. പി എം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു.
















