ശബരിമല കേസിൽ നിർണായക കണ്ടത്തലുകളുമായി പ്രതേക അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് വേർതിരിച്ച് മാറ്റിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവര്‍ധന് വിട്ടുവെന്ന് എസ്ഐടി കണ്ടത്തിയിരിക്കുകയാണ്. ഇത് എസ് ഐ ടി യോടെ സമ്മതിച്ചിരിക്കുകയാണ്
ഗോവർദ്ധനൻ.ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്നാണ് ഗോവര്‍ധനന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ കണ്ടത്താനായി ഉണ്ണി കൃഷ്‌ണൻ പോറ്റിയെയും കൊണ്ട് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധനെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി എസ്.പി.ശശിധരന്‍ ചോദ്യം ചെയ്തത്.
സ്വര്‍ണം പൂശലിനൊടുവില്‍ കുറവു വന്ന് 476 ഗ്രാം സ്വര്‍ണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം ഉടനെ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി. മഹാരാഷ്ട്രയില്‍നിന്നു വിദഗ്ധനെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നും പൂശലിനു ശേഷം ബാക്കിവന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കു നല്‍കിയെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്വര്‍ണം വിറ്റുവെന്ന് കണ്ടെത്തിയത്. ഇതുവഴി നേടിയ പണം ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണു ചെലവഴിച്ചതെന്ന വിവരവും എസ്‌ഐടിക്കു ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ വീട്ടില്‍നിന്ന് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഗോവര്‍ധനുമായി പോറ്റിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
















