കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ ആരും അറിയാതെയാണ് സർക്കാർ ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിന് സിപിഐയെക്കാൾ വലുത് ബിജെപിയാണെന്നും സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
പിഎം ശ്രീയിൽ എൽഡിഎഫിലെ സുപ്രധാന ഘടകകക്ഷിയായ സിപിഐയുടെ അഭിപ്രായങ്ങളെ സിപിഐഎം കാറ്റിൽ പറത്തി. ഒരു ഘടകകക്ഷിയിലെ സംസ്ഥാന സെക്രട്ടറിയും പാർട്ടി അംഗങ്ങളും മന്ത്രിമാരും എതിർത്തിട്ടും എന്ത് സിപിഐ, ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദൻ ചോദിക്കുന്നത്.
സിപിഐയുടെ മന്ത്രിസഭാ അംഗങ്ങൾ പോലും അറിയാതെയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നും സതീശൻ ആരോപിച്ചു.















