കൊച്ചി ഉദയംപേരൂരിൽE സിപിഎം നേതാവ് ജീവനൊടുക്കിയത് കടുത്ത സമ്പാധിക ബാധ്യത മൂലമെന്ന് കണ്ടെത്തിയിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് എഴുതി വെച്ച ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യക്കുറിപ്പ് പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്നും ഉദയംപേരൂർ പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ ആയിരുന്നു ഉദയംപൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്.പങ്കജാക്ഷൻ (65) ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫിസിലെ വായനശാലാ മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10 മാണി വരെ പങ്കജാക്ഷനെ നാട്ടുകാർ കണ്ടിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുൻപാണ് അവിടെ നിന്ന് വിരമിച്ചത്. അതുപോലെ തന്നെ ഐഒസിയിലെ യൂണിയൻ ഭാരവാഹിയുമായിരുന്നു പങ്കജാക്ഷൻ. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും. മുളന്തുരുത്തി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ ഭാരവാഹിയുമാണ് ഭാര്യ ഭാസുര ദേവി.
വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി പങ്കജാക്ഷൻ നേരിട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പണം കടം നൽകിയവർ പലപ്പോഴും വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കുന്ന സാഹചര്യമുണ്ടായിരുന്നു. കടബാധ്യതകൾ വര്‍ധിച്ചതോടെ വീടും സ്ഥലവും വിറ്റും കടം വീട്ടാൻ ശ്രമിച്ചു. എന്നിട്ടും 50 ലക്ഷത്തോളം രൂപയുടെ കടം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. വീട് വിറ്റ ശേഷം തേരയ്ക്കല്‍ വാടക വീട്ടിലായിരുന്നു താമസം. പങ്കജാക്ഷന്‍ പണം ധൂർത്തടിക്കുന്ന ആളല്ലെന്നും എങ്ങനെയാണ് ഇത്രത്തോളം കടമുണ്ടായതെന്ന് അറിയില്ലെന്നും അടുപ്പക്കാർ പറയുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷണത്തിലൂടെയേ മനസിലാകൂ എന്നും ഇതിന്റെ ഭാഗമായി കുടുംബത്തിന്റെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു
















