കൈകൾ വൃത്തിയാക്കാൻ ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. എന്നാൽ ഇവയുടെ അഭാവത്തിൽ സാനിറ്റൈർ ഉപയോഗിക്കാം. കോവിഡ് കാലത്ത് കൈകൾ വൃത്തിയാക്കാൻ ആളുകൾ ഭൂരിപക്ഷം ഉപയോഗിച്ചതും ഇതുതന്നെയാണ്.
മുന്‍പും പലരും ഇത് ഉപയോഗിക്കുമായിരുന്നെങ്കിലും കൊവിഡിന് ശേഷമാണ് സാനിറ്റൈസറിന്റെ ഗുണവും ആവശ്യകതയും ഇത്രയേറെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ സാനിറ്റൈസറിലെ കണ്ടൻ്റിനെ ചൊല്ലി വലിയ ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
സാനിറ്റൈസറില്‍ അടങ്ങിയിട്ടുള്ള എഥനോളാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്. യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എഥനോള്‍ ഉപോയോഗിക്കുന്ന സാനിറ്റൈസറുകളും ബയോസിഡല്‍ ഉല്‍പ്പന്നങ്ങളും നിരോധിക്കാന്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. എഥനോള്‍ വിഷവസ്തുവാണെന്നും ഇതിന് കാന്‍സര്‍, ഗര്‍ഭകാല സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും പറയുന്നു. ഇതോടനുബന്ധിച്ച് ECHA യുടെ ബയോസിഡല്‍ ഉല്‍പ്പന്ന സമിതി നവംബര്‍ 25 നും 28നും ഇടയില്‍ യോഗം ചേര്‍ന്നേക്കും.
എഥനോളിന്റ ദൂഷ്യവശങ്ങളെ പറ്റി സ്ഥിരീകരണമുണ്ടായാല്‍ ഇവ ഉപയോഗിക്കുന്ന സാനിറ്റൈസറിന് ഉൾപ്പെടെ നിരോധനമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്. വിലയിരുത്തല്‍ ഇപ്പോഴും തുടര്‍ന്നു വരികയാണ്. നിലവില്‍ ലോകാരോഗ്യ സംഘടന എഥനോളും ഐസോപ്രൊപനോളും ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ യോഗത്തില്‍ ഇതില്‍ മാറ്റമുണ്ടായാല്‍ ഇത് എഥനോൾ കണ്ടൻ്റുള്ളവയുടെ നിരോധനത്തിലേക്ക് നയിച്ചേക്കാം.
















