തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന് (12076) തൃശൂരിനും ഷൊർണൂരിനും ഇടയിൽ വച്ച് എൻജിൻ തകരാറിലായി ജനങ്ങൾ ആകെ വലഞ്ഞു. തരാറുകൾ പരിഹരിച്ച് യാത്ര തുടർന്നെങ്കിലും ഈ ട്രെയിൻ മൂലം മാറ്റ് ട്രെയിനുകൾ ഏറെ വൈകിയാണ് ഓടിയത്.
കേടായ എൻജിൻ മാറ്റി ഷൊർണുരിൽ നിന്ന് എത്തിച്ച് ശരിയാക്കിയതിന് ശേഷമാണ് യാത്ര തുടർന്നത്. ഈ ട്രെയിൻ കോഴിക്കോട് എത്താൻ വൈകിയതിനാൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്സ്പ്രസ്സ് 35 മിനിറ്റ് വൈകിയോടുകയായിരുന്നു.
മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്സ്പ്രസ്സ് ഒന്നര മണിക്കൂർ വൈകി ഓടിയത്. 12617 മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 36 മിനിറ്റും, 22659 തിരുവനന്തപുരം നോർത്ത്–ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 42 മിനിറ്റും വൈകിയോടുകയാണ്.
















