കൊച്ചിയില്‍ പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ആശുപത്രിയില്‍ നിഷ്ഠയോടെയുള്ള പരിചരണത്തിലും ചികിത്സയിലുമായിട്ട് രണ്ടു മാസം പൂത്തിര്‍യാകുന്നു. ഓഗസ്റ്റ് 24ന് രാത്രിയാണ് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ രാജേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിക്കുയും ചെയ്തു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍, ഈ വിവരങ്ങളെല്ലാം സമൂഹത്തെ അറിയിച്ചിരുന്നത് രാജേഷ് കേശവിന്റെ ഉറ്റ സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയായിരുന്നു വിവരങ്ങള്‍ പങ്കുവെച്ചിരുന്നത്.

രാജേഷ് കേശവ് നിലവില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ്. ആശുപത്രി വാസം തുടങ്ങിയിട്ട് ഇന്ന് രണ്ടു മാസം തികയുന്നു. 60 ദിവസം കൊണ്ട് രാജേഷ് കേശവിന്റെ ആരോഗ്യ വിവരങ്ങളും ചികിത്സാ രീതികളും സുഹൃത്ത് പ്രതാപ് ജയലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലുള്ളവരും രാജേഷ് കേശവിനെ അറിയുന്നവരുമെല്ലാം പ്രാര്‍ത്ഥനയോടെയാണ് വിവരങ്ങള്‍ വായിച്ചറിയുന്നത്. ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ പ്രമുഖ ചാനലുകളില്‍ അവതാരകനായി രാജേഷ് കേശവ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യവുമായിരുന്നു. പെട്ടെന്നാണ് രാജേഷിനെ രോഗം പിടികൂടിയത്. വളരെ വൈകാരികമായാണ് പ്രതാപ് ജയലക്ഷ്മിയുടെ പോസ്റ്റ്.
ആ പോസ്റ്റ് ഇങ്ങനെ
രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്…?
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് വരുന്ന എല്ലാ മെസ്സേജുകളും ഇത് മാത്രമാണ്. കഴിഞ്ഞ 2 ആഴ്ച ആയി ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നതിനാല്‍ കൃത്യമായി ൃലുഹ്യ കൊടുക്കാന്‍ കഴിഞ്ഞില്ല എല്ലാവരോടും ക്ഷമാപണം??. എല്ലാ ദിവസവും എവിടെ ആയിരുന്നാലും രൂപേഷില്‍ ഞൗുലവെ ഗലമെ് നിന്നു ൗുറമലേ െഎടുക്കുന്നുണ്ടെങ്കിലും നേരിട്ട് വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശെരി എന്ന് തോന്നി.
ഇന്ന് 60 ദിവസമായി രാജേഷ് ഞമഷലവെ ഗലവെമ് കിടക്കയിലായിട്ട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു.
ഇവിടെ PMR Department ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകള്‍ ഏകോപിക്കുന്നത്. വിവിധ തെറാപ്പികള്‍ രാജേഷിനെ ചെയ്യിപ്പിക്കുന്ന കാര്യം മുന്‍പ് സൂചിപ്പിച്ചിരുന്നുവെങ്കിലും പലതും ഞങ്ങള്‍ ആദ്യമായി കാണുന്നവയാണ്. രാവിലെ തുടങ്ങുന്ന സ്പീച്ച് തെറ്റാപ്പിയും, ഫിസിയോ തെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല. ഉച്ചക്ക് ശേഷമുള്ള ഒക്യൂപ്പെഷണല്‍ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയും മാനസ്സിക നിലയെയും ചിലപ്പോള്‍ പരീക്ഷിക്കുന്നവയാണ്.
ഒരേ കാര്യം പലതവണ പറഞ്ഞു പറഞ്ഞു, മടുക്കാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാര്‍ത്ഥതയെയും സഹന ശക്തിയെയും മനസ്സ് കൊണ്ട് നമിക്കുന്നു??
രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും ഫോക്കസ് കുറച്ചു കൂടി clear
ആകേണ്ടതുണ്ട്. കേള്‍വി ശക്തി ഉണ്ടെന്നു വ്യക്തമായതോടെ പലവിധ തെറാപ്പികള്‍ ചെയ്യാന്‍ കൂടുതല്‍ ധൈര്യം ഡോക്ടര്‍മാര്‍ക്ക് വന്നിട്ടുണ്ട്. പക്ഷേ രാജേഷ് ചിലപ്പോള്‍ പാതി മയക്കത്തില്‍, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോള്‍ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ട് എന്ന് അവന്‍ അറിയുന്നുണ്ടാവുമോ? എങ്കിലും ക്ഷമയോടെ, സാവധാനമാണെങ്കില്‍ കൂടിയും പരമാവധി ചികിത്സ നല്‍കുവാന്‍ ഇവിടെ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നല്‍കിയ ശ്രീ വേണു കുന്നപ്പള്ളിയെ യെ പ്പോലെയുള്ള സുമനുസുകളെ നന്ദിയോടെ ഓര്‍ക്കുന്നു.
ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്… ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം… അതിനിടയില്‍ അത്ഭുതങ്ങള്‍ സംഭവിച്ച കഥകള്‍ ഇവിടെ പലരും പറഞ്ഞു കേള്‍ക്കുന്നതും ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്റ്’ സിനിമയുടെ റീലീസ് ഡേറ്റും , ധ്യാന്‍ നോടൊപ്പം അഭിനയിച്ച ‘വടക്കന്‍ തേരോട്ടം’ എന്ന മൂവിയുടെ റിലീസ് വാര്‍ത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങള്‍ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ response അവനില്‍ ഉണ്ടാവുന്നത്, ആ ചലനങ്ങള്‍ ഏറെ പ്രതീക്ഷ പകരുന്നവയുമാണ്.
കിടക്കയില്‍ നിന്നു എണീറ്റു, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാര്‍ത്ഥനയും സ്‌നേഹവും എന്നത്തപ്പോലെയും നമുക്ക് തുടരാം

രാജേഷ് കേശവ് കുഴഞ്ഞു വീണ് ആശുപത്രിയില്‍ ആയപ്പോള്‍ പ്രതാപ് ജയലക്ഷ്മി ഇട്ട പോസ്റ്റ് വൈറലായിരുന്നു. സഹപ്രവര്‍ത്തകരും രാജേശ് കേശവിനെ നേരിട്ടും അല്ലാതെയും അറിയുന്നവരും പ്രാര്‍ത്ഥനയോടെയാണ് കാത്തിരുന്നത്. അന്ന് പ്രതാപ് ജയലക്ഷ്മി രാജേഷ് കേശവിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു.
അന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്
നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. പക്ഷെ വീണപ്പോള്‍ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് angioplasty ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍). തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ.
CONTENT HIGH LIGHTS; Rajesh Keshav is slowly coming back to life: Treatment and care are being carried out diligently; May good news continue to come from Vellore; Read Pratap Jayalakshmi’s post
















