ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണയും ഉപരോധവും ആരംഭിച്ചു. വിവിധ ജില്ലയില്‍ നിന്നുള്ള നൂറ് കണക്കിന് പ്രവര്‍ത്തകരണ് സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്. ശബരിമല സ്വര്‍ണ്ണമോഷണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം. ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ലോകത്തിലെ ആദ്യത്തെ സര്‍ക്കാര്‍ പിണാറായി സര്‍ക്കാരാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ് പറഞ്ഞു. ഈ സര്‍ക്കാര്‍ രാജിവച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചു. പോറ്റിയെ ഉപയോഗിച്ചാണ് പിണാറായി സര്‍ക്കാര്‍ സ്വര്‍ണ മോഷണം നടത്തിയത്. സ്വര്‍ണമെന്നത് മുഖ്യമന്ത്രിയുടെ ദൗര്‍ബല്യമാണ്.പോറ്റിയെ ഉപയോഗിച്ചാണ് ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചത്. പോറ്റിയെയല്ല, പോറ്റിയെ പോറ്റി വളര്‍ത്തിയ പിണറായി വിജയനെയും സിപിഎം നേതാക്കളെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യേണ്ടത്. ഇപ്പോഴത്തെ അന്വേഷണം തന്ത്രിമാരിലേക്കാണ് പോകുന്നതെന്നും തന്ത്രിമരാല്ല, മന്ത്രിമാരാണ് സ്വര്‍ണം കട്ടതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു
ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കണമെന്നും എല്ലാ ദേവസ്വം ബോര്‍ഡുകളിലും അടിയന്തരമായി സി.എ.ജി. ഓഡിറ്റ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
‘എല്‍ഡിഎഫിലെ കലഹം വ്യക്തം; തീരുമാനം എടുക്കുന്നത് ഗഡ്കരിയുടെ വീട്ടില്‍ വച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ?’
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ ഉപരോധ സമരത്തിന്റെ ഭാഗമായി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സമരം ഏറ്റെടുക്കാന്‍ വൈകിയതില്‍ ബിജെപി നേതൃയോഗങ്ങളില്‍ രൂക്ഷമ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും കോണ്‍ഗ്രസ് നേട്ടം കൊയ്യും എന്നായിരുന്നു ബിജെപിക്കുള്ളിലെ വിമര്‍ശനം.
Story Highlights : sabarimala-gold-theft-bjp-secretariat-protest-begins
















