പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള മുന്നണി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം മുന്നണി മര്യാദകൾ ലംഘിച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് സിപിഐയുടെ തീരുമാനം.
നിലവിൽ ചെന്നൈയിലുള്ള എം.എ. ബേബി ഉച്ചയോടെ ഡൽഹിയിൽ മടങ്ങിയെത്തും. ഈ കൂടിക്കാഴ്ചയിൽ സിപിഐ തങ്ങളുടെ കടുത്ത അതൃപ്തി അറിയിക്കും.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്നതാണ് സിപിഐയുടെ പ്രധാന ആവശ്യം.ഇന്ന് ഡൽഹിയിൽ ചേരുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും പിഎം ശ്രീ വിഷയം പ്രധാന ചർച്ചാ വിഷയമാകും.
















