പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തപ്പെടണമെന്നും കീഴടങ്ങല്‍ മരണവും ചെറുത്തുനില്‍പ്പ് പോരാട്ടവുമാണെന്നും ശരത് ഫേയ്സ്ബുക്കില്‍ കുറിച്ചു.
ശരത്തിന്‍റെ കുറിപ്പിങ്ങനെ:
‘സംഘപരിവാർ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിൻ പുറങ്ങളിലും ചർച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങൾ മാത്രമാണ്..വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്..കീഴടങ്ങൽ മരണവും ചെറുത്ത് നിൽപ്പ് പോരാട്ടവുമാണ്’.
പിഎം ശ്രീ പദ്ധതിയില്‍ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ ദേശീയ നേതൃത്വവും വ്യക്തമാക്കി.
അതേസമയം വിവാദ പിഎം ശ്രീ പദ്ധതിയുടെ പേരിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സിപിഐ നേതാക്കളുമായി ഉടൻ ആശയവിനിമയം നടത്തും.
















