ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജ്വല്ലറി പൂട്ടി. ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലാണ്. ഉപഭോക്താക്കള്‍ക്കായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടിസ് ഒട്ടിച്ചു. സ്വര്‍ണം കണ്ടെടുക്കാന്‍ ബെല്ലാരിയിലേക്ക് എസ്‌ഐടി പുറപ്പെടാനിരിക്കെയാണ് ജ്വല്ലറി പൂട്ടിയത്. 476 ഗ്രാം സ്വര്‍ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റിയുടെ മൊഴി.
സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം കണ്ടെത്താനായോ എന്നു വ്യക്തമല്ല.
ശബരിമലയിൽനിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം ഇന്നലെയാണ് ബെള്ളാരിയിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപന നടത്തിയ സ്വർണം ബെള്ളാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെള്ളാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു.
















