സംസ്ഥാന ബി ജെ പി നേതൃത്വത്തിൽ വിള്ളൽ. രാജീവ് ചന്ദ്രശേഖറിൻ്റെ ഏകാധിപത്യത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രമുഖരായ നേതാക്കൾ.
പ്രതിശേഷത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് സമരം വി മുരളീധരനും കെ സുരേന്ദ്രനും ബഹിഷ്കരിച്ചു. ഇരു നേതാക്കളെയും രാജീവ് ചന്ദ്രശേഖർ അവഗണിക്കുന്നുന്നതായി പരാതിയും വ്യാപകമായി ഉയരുനുണ്ട്.
ഇന്നലെ നടന്ന നേതൃയോഗത്തിലേക്ക് ഇരുവരെയും പങ്കെടുപ്പിച്ചിരുന്നില്ല. തൃശുരിൽ ചേർന്ന നേതൃയോഗത്തിലും ഇവരെ ക്ഷണിച്ചിരുന്നില്ല. രാജീവ് ചന്ദ്രശേഖറിൻ്റെ കോർപ്പറേറ്റ് നയം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിമർശനം സംസ്ഥാന ബി ജെ പിക്കുളിൽ വ്യാപകമായി ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ കേന്ദ്രനേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖറിനോട് ആർഎസ്എസിനും അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസുമായി സഹകരിക്കുന്നില്ലെന്ന് നേതൃത്വം വ്യക്തമാക്കി. നൂറാം വാർഷിക പരിപാടികളെ കേരള ബി.ജെ.പി പ്രൊമോട്ട് ചെയ്യുന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്.
















