ആലുവ: ട്വന്റി 20 മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. അസ്‌ലഫ് പാറേക്കാടന്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. മുന്‍ സിപിഐ നേതാക്കള്‍ക്കൊപ്പമാണ് അസ്‌ലഫ് പാറേക്കാടന്റെ സിപിഐഎം പ്രവേശനം. സിപിഐഎം എടത്തല ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി.
സിപിഐ മുന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന അസ്‌ലഫ് പിന്നീട് ട്വന്റി 20യില്‍ ചേരുകയും ജില്ലാ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു.
സിപിഐ ആലുവ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. റൈജ അമീര്‍, എഐഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ അംഗവും സിപിഐ എടത്തല ലോക്കല്‍ കമ്മിറ്റി അംഗവുമായ എ എ സഹദ്, കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരായ പി എ അബ്ദുല്‍ ഖാദര്‍, വി കെ ഇബ്രാഹിംകുട്ടി, എം എം അലിക്കുഞ്ഞ്, കെ എം നാസര്‍, കെ എ മനാഫ്, വി എം മനാഫ്, എം കെ അബ്ദുള്‍ അസി എന്നിവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.
















