പഴമക്കാരുടെ കറിയാണ് താള് (ചേമ്പില), ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഏവർക്കും അറിയാമല്ലോ? മീൻ കഴിക്കാത്തവർക്ക് മീൻ കറിയുടെ രുചിയിൽ ഒരു കറി. ഇപ്പോൾ മീൻ വാങ്ങാത്തവർക്കും അതേ രുചിയിൽ താള് കറി തയാറാക്കാം.
ചേരുവകൾ
ചേമ്പിൻ താള് – 2 തണ്ട്
ചെറിയ ഉള്ളി – 8 എണ്ണം
പുളി – ചെറിയ ഉരുള
നാളികേരം – 1/2 മുറി
മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
മുളകുപൊടി – 1 സ്പൂൺ
എണ്ണ – 2 സ്പൂൺ
കടുക് – 1/2 സ്പൂൺ
ഉണക്ക മുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
താള് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കി ഉപ്പും കൊച്ചുള്ളി ചെറുതായി അരിഞ്ഞതും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ തേങ്ങയും മുളകുപൊടിയും ചേർത്ത് അരച്ച അരപ്പ് ചേർത്ത് തിളപ്പിക്കുക, തിളച്ചു കുറുകുമ്പോൾ ഇറക്കി വയ്ക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഉള്ളിയും മുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർത്ത് ഉപയോഗിക്കാം.
















