തിരുവനനന്തപുരം: കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് സംസ്ഥാനം പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പദ്ധതിയിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലും ക്യാബിനറ്റിലും ചർച്ചചെയ്യാതെ തിടുക്കപ്പെട്ട് പദ്ധതിയിൽ ഒപ്പുവെച്ചത് എന്ത് സമ്മർദ്ദത്തിന്റെ പേരിലാണ് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചു.
സംഭവത്തിന് പിന്നിൽ ദുരൂഹതയും ഗൂഢാലോചനയുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പത്താം തീയതി നടന്ന കൂടിക്കാഴ്ചയിൽ എന്തോ നടന്നിട്ടുണ്ട്. 16ന് ഒപ്പുവച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നതെന്നും സതീശൻ വിമർശിച്ചു.
















