ഹരിപ്പാട് താമല്ലാക്കലിൽ പതിനേഴുകാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയതിന് ഇരുപത്തി മൂന്ന് കാരൻ പിടിയിൽ. അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടി യുവാവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിന് തുടർന്നാണ് പെൺകുട്ടി യുവാവിൻറെ വീട്ടിലേക്ക് എത്തിയത്. അമ്പരന്ന വീട്ടുക്കാർ ഹരിപ്പാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി എടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.
















