മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ നാല് തവണ പീഡിപ്പിച്ചെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത വനിതാ ഡോക്ടറുടെ ആത്മഹത്യക്കുറിപ്പ് കണ്ടത്തി. നാല് പേജുകളിലായി തനിക് സംഭവിച്ച വിവരങ്ങൾ എല്ലാം എഴുതിയ ആദ്മഹത്യക്കുറപ്പാണ് പുറത്തു വന്നിരിക്കുന്നത്. പൊലീസ് കേസുകളിലെ പ്രതികൾക്ക് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ താൻ നിർബന്ധിതയായെന്നും, അതിനു വിസമ്മതിച്ചപ്പോൾ ഉപദ്രവിച്ചെന്നും കുറിപ്പിൽ പറയുന്നു.
എന്നാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി പ്രതിയെ ആശുപത്രിയിൽ കൊണ്ട് വന്നിരുന്നില്ല എന്നും അത് ചോദ്യം ചെയ്തപ്പോഴും ഉപദ്രവിച്ചെന്നും കുറിപ്പിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല, ഒരു കേസിൽ എംപിയും പേർസണൽ അസിസ്റ്റന്റുമാരും സമ്മർദം ചെലുത്തിയതായും കുറിപ്പിലുണ്ട്. രണ്ടു തവണ പൊലീസിൽ പരാതി നൽകിയെന്നും നടപടി ഉണ്ടായില്ലെന്നും യുവതിയുടെ ബന്ധു ആരോപിച്ചു. കേസിന്റെ വിവരങ്ങൾ തിരക്കുമ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പറയും എന്നും പോലീസിനോട് പറഞ്ഞു.
സത്താറയിൽ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 28 വയസ്സുള്ള ഡോക്ടറെ വ്യാഴാഴ്ച രാത്രിയാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ് എഴുതിയാണ് വനിതാ ഡോക്ടർ ജീവനൊടുക്കിയത്. പിന്നീടാണ് 4 പേജുള്ള കുറിപ്പ് മുറിയിൽനിന്ന് കണ്ടെടുത്തത്. സത്താറ എസ്ഐ ഗോപാൽ ബദാനെ നാലു തവണ വിവിധ സ്ഥലങ്ങളിൽ പീഡിപ്പിച്ചെന്നും സഹായിയായ സോഫ്റ്റ്‌വെയർ എൻജിനീയർ പ്രശാന്ത് ബൻകർ മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഇരുവർക്കുമെതിരെ ജൂൺ 19ന് പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. സംഭവം വിവാദമായതോടെ ഗോപാൽ ബൻദാനയെ സസ്പെൻഡ് ചെയ്ത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു പൊലീസിനുമേൽ നിയന്ത്രണമില്ലെന്നും അദ്ദേഹം സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പൊലീസ് പീഡിപ്പിക്കുന്നതായി ഡോക്ടർ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നതു ബിജെപി സർക്കാരിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ കൂടുന്നതിനുള്ള തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
















