വഴുതനങ്ങ കൊണ്ട് സ്പെഷൽ ഐറ്റം ഉണ്ടാക്കിയാലോ? മീൻ മസാല ചേർത്ത് വഴുതനങ്ങ പൊരിച്ചെടുക്കാറുമുണ്ട്. വ്യത്യസ്തമായി വാഴയിലയിൽ വാട്ടിയെടുത്ത് ഒന്ന് ഉപയോഗിച്ച് നോക്കാം. അത്രയും രുചികരമാണ്. കരിമീൻ പൊള്ളിച്ചെടുക്കുന്നപോലെ അടിപൊളി രുചിയാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
വഴുതനങ്ങ –ഒന്ന്
മുളക് പൊടി –രണ്ട് ടീസ്പൂൺ
മല്ലിപൊടി– അര ടീ സ്പൂൺ
ജീരക പൊടി –കാൽ ടീസ്പൂൺ
ഉലുവ പൊടി –കാൽ ടീസ്പൂൺ
കരുമുളക് പൊടി –അര ടീസ്പൂൺ
മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ
ഉപ്പ് –പാകത്തിന്
വെളിച്ചെണ്ണ –ആവശ്യത്തിന്
വാഴയില –രണ്ടെണ്ണം
തയാറാക്കേണ്ട വിധം
എല്ലാ പൊടികളും വെളിച്ചെണ്ണയിൽ ചേർത്ത് മിക്സ് ആക്കുക. വഴുതനങ്ങ കഴുകി വൃത്തിയാക്കി ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്യുക. അതിലേക്ക് തയാറാക്കി വച്ച മസാല പുരട്ടി കുറച്ചുനേരം നന്നായി മിക്സ് ആവാൻ വയ്ക്കുക. അതിനുശേഷം വാഴയിലയിൽ പൊതിഞ്ഞ് അത് ഫ്രൈ ചെയ്യുക. വളരെ സ്വാദിഷ്ടമായ ഒരു വെജിറ്റബിൾ ഫിഷ് ഫ്രൈ റെഡി.
















