പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞത് ശരിയല്ലെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം, കെ പ്രകാശ് ബാബു.
ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കിക്കൊണ്ട് പി എം ശ്രീ നടപ്പാക്കാൻ ആകില്ല. എൻഇപി നടപ്പാക്കും എന്നത് ആദ്യ വ്യവസ്ഥയാണ്. പി എം ശ്രീ ധാരണ പത്രത്തിൽ നിന്നും പിന്മാറുക ഇനിയും സാധ്യമാണ്. പദ്ധതി യിൽ നിന്നും പിന്മാറുകയല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരമില്ലെന്ന് കെ പ്രകാശ് ബാബു പറഞ്ഞു.
ബിജെപി സ്വാഗതം ചെയ്യുന്നതിന്റെ അർത്ഥം മനസ്സിലാക്കാനുള്ള വിവേകം ബന്ധപ്പെട്ടവർക്ക് വേണം. സിപിഐയെ മാത്രമല്ല സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നയത്തിനു വിരുദ്ധമായ നയം എടുത്തത് ആദ്യം ബോധ്യപ്പെടുത്തേണ്ടത് സിപിഐഎം കേന്ദ്ര നേതൃത്വത്തെയാണെന്ന് കെ പ്രകാശ് ബാബു പറഞ്ഞു.
എസ് എഫ് ഐ നേതൃത്വ വുമായി മന്ത്രി സംസാരിച്ചിരുന്നു എന്ന് വാർത്ത കണ്ടു.വിദ്യാഭ്യാസ മന്ത്രിക്ക് എസ്എഫ്ഐ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് അത്ഭുതമാണെന്ന് അദേഹം പറഞ്ഞു.
















