തിരുവനന്തപുരം: പിഎം ശ്രീയില്‍ എതിര്‍പ്പ് ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ എ കെ ബാലന്‍.
ബിനോയ് വിശ്വം പറഞ്ഞതില്‍ എന്തെങ്കിലും അടിസ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞത് വികാരപരമായ പ്രതികരണമാണെന്നും എ കെ ബാലന്‍ പറഞ്ഞു.
‘വികാരപരമായ പ്രതികരണമായേ കാണുന്നുള്ളൂ. ബിനോയ് വിശ്വം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തലയും ഹൃദയവുമാണ് സിപിഐഎമ്മും സിപിഐയും. ബന്ധം അറ്റുപോകും എന്ന് ആരും കരുതരുത്. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം ആവശ്യമായിരുന്നോ എന്ന് ആലോചിക്കണം.
എന്തെങ്കിലും ഘടക കക്ഷിക്ക് ആശങ്ക ഉണ്ടെങ്കില്‍ അത് പരിഹരിച്ചിട്ടേ നടപ്പിലാക്കു എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ പറഞ്ഞിട്ടുണ്ട്’, എ കെ ബാലന്‍ പറഞ്ഞു.
















