പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്യു.
തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തും. ചൊവ്വാഴ്ച നിയോജക മണ്ഡലം തലത്തിൽ സ്റ്റുഡന്റ് വാക്ക് നടത്തും. പത്തനംതിട്ടയിൽ ചേർന്ന ക്യാമ്പസ് എക്സിക്യൂട്ടീവിൽ ആണ് തീരുമാനം.
ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാമായി.
















