ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ‘മോൻതാ’ ചുഴലിക്കാറ്റാകാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ ഒക്ടോബര് 29 വരെ ശക്തമായ മഴക്ക് സാധ്യത. വെള്ളിയാഴ്ച ആയിരുന്നു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്. ഇന്നത്തോടെ ഇത് തീവ്ര ന്യൂനമർദ്ദം ആകും എന്ന ആണ് കാലാവസ്ഥ വകുപ്പിന്റെ നിർദേശം. ഞായറാഴ്ച ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യത ഉണ്ട്. ചുഴലിക്കാറ്റായാൽ ‘മോൻതാ’ എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക. തായ്‌ലാൻഡ് ആണ് ഈ പേര് നിർദ്ദേശിച്ചത്. ‘മോൻതാ’ എന്നത് അർഥം വരുന്നത് മണമുള്ള പൂവെന്നാണ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത.
ഈ ചുഴലിക്കാറ്റ് കേരളത്തിൽ നേരിട്ട് ബാധിക്കില്ല. എന്നാൽ കനത്ത മഴ ആയിരിക്കും. 27, 28 തീയതികളിൽ മഴ വ്യാപകമായേക്കും. ന്യൂനമർദങ്ങളുടെ സ്വാധീനംകാരണം, ഉച്ചയ്ക്കുശേഷം ഇടിവെട്ടിപ്പെയ്യുന്ന തുലാമഴയുടെ സ്വഭാവമല്ല ഇപ്പോഴത്തെ മഴയ്ക്ക്. ഏറിയും കുറഞ്ഞും ദിവസംമുഴുവൻ നീണ്ടുനിൽക്കുന്ന മഴയാണ് പെയ്യുന്നത്. 29-നുശേഷം കുറച്ചുദിവസം മഴ കുറയും .
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ് .ശനിയാഴ്ച കണ്ണൂർ,കാസർഗോഡ് ഞായറാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് തിങ്കളാഴ്ച ആലപ്പുഴ ,ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വായനാട്, കാസർഗോഡ്, ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
















