കർണാടക മൈസൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ വയനാട് സ്വദേശി ദമ്പദികൾ മരിച്ചു. മൈസൂരിലെ ബേഗൂരില്‍ വെച്ചായിരുന്നു അപകടം. വയനാട് സ്വദേശി ബഷീര്‍ കരിഞ്ചേരി(53) ഭാര്യ നസീമ ബഷീര്‍(42) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാഫി(32) ജസീറ(28) അയ്‌സാം ഹനാന്‍(3) എന്നിവരെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് തങ്ങളുടെ നാടായ വയനാട്ടിലേക്ക് പോകുകയായിരുന്നു കുടുംബം, അപ്പോഴാണ് കാറും ടോറസ് ലോറിയിൽ തമ്മിൽ കുട്ടിയിടിക്കുകയും അപകടം ഉണ്ടാകുകയും ചെയ്തത്. കാറിലുണ്ടായിരുന്നവർ എല്ലാം തായ്‌ലൻഡിൽ വിനോദയാത്രക്ക് പോയിട്ട് തിരികെ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
















