കേരളത്തില്‍ എണ്ണം പറഞ്ഞ വിഷയങ്ങളില്‍ ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളെ തമ്മിലടിപ്പിക്കാന്‍ കഴിയാതെ, പി.എം ശ്രീ പദ്ധതിയിലൂടെ അത് സാധിച്ചെടുത്തിരിക്കുകയാണ് ബി.ജെ.പി. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പും മന്ത്രി വി. ശിവന്‍കുട്ടിയും പിണറായി വിജയന്‍ സര്‍ക്കാരും ഇപ്പോള്‍ ബി.ജെ.പിയുടെ അഭിമാന പാത്രങ്ങളായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഘലയില്‍ വരാനിരിക്കുന്ന പാഠ്യ പദ്ധതിയിലൂടെ ഗോള്‍വാര്‍ക്കറെയും ഹെഗ്‌ഡെവാറിനെയും വിദ്യാര്‍ത്ഥികള്‍ പഠിച്ചു തുടങ്ങും. ഇതാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഇന്നലെ എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എ.ബി.വി.പി നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുകയായിരുന്നു.
ഇതെല്ലാം കാണിക്കുന്നത്, സി.പി.ഐയുടെ പ്രതിഷേധം മറികടന്ന് ബി.ജെ.പിയുടെ വിദ്യാഭ്യാസ നയത്തിന് സി.പി.എം പിന്തുണ നല്‍കുമെന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നു രണ്ടു പ്രബലരായ പാര്‍ട്ടികള്‍ തമ്മില്‍ ഇടയുമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനൊപ്പം കേരളത്തിനു കിട്ടാനുള്ള 1500 കോടിരൂപ എന്ന ‘ഇര’യാണ് ബി.ജെ.പി സി.യപിഎമ്മിനു വെച്ചു നീട്ടിയിരിക്കുന്നത്. എന്നാല്‍, ഈ ഇര ഭക്ഷിക്കരുതെന്നാണ് സി.പി.ഐയുടെ നിലപാട്. ഇരയക്കു വേണ്ടി സി.പിഎമ്മും, അത് ഭക്ഷിക്കാതിരിക്കാന്‍ സി.പി.ഐയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുമ്പോള്‍ അതിന്റെ മധ്യത്ത് നിന്ന് ചോര ഊറ്റിക്കുടിക്കുന്ന ചെന്നായയു റോളാണ് ബി.ജെ.പി എടുക്കുന്നത്.
ഇത് തിരിച്ചറിയാന്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും കഴിയുന്നില്ല. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കടത്തു വിഷയത്തില്‍ ബി.ജെ.പി നേതൃത്വം സെക്രട്ടേറിയറ്റ് നടയില്‍ മഴ നനഞ്ഞ് പ്രതിഷേധിക്കുമ്പോഴും മനസ്സില്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇടയുന്ന സി.പി.ഐയും സി.പിഎമ്മുമാണ്. ലഭിക്കാനുള്ള എസ്.എസ്.എ ഫണ്ട് നേടിയെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെങ്കില്‍, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ബി.ജെ.പി നടത്തുന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കലാണെന്നാണ് സി.പി.ഐയുടെ നിലപാട്. എന്നാല്‍, ഇതു രണ്ടുമല്ലാതെ ബി.ജെ.പിയുടെ നീക്കം കേരളത്തില്‍ അധികാരം പിടിക്കുകയെന്നതാണ്. അതിന് കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കി, ഇടതിനെ ഭിന്നിപ്പിച്ച് സി.പി.എമ്മിനെ ചേര്‍ത്തു നിര്‍ത്തുക എന്ന അടവാണ്.
ഇതിനായി കേന്ദ്രവും കേരളവും തമ്മിലുള്ള അന്തര്‍ധാര സാമ്പത്തിക ഇടപെടലുകള്‍ കൊണ്ടും, കേസുകള്‍ സെറ്റില്‍ചെയ്തുമൊക്കെ സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്. കേരളാ ഹൗസില്‍വെച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയുമെല്ലാം ഈ വഴിയിലേക്കാണ് നയിക്കുന്നത്. സി.പി.ഐയ്ക്ക് കേരളത്തില്‍ സ്വന്തമായി നില്‍ക്കാനാവില്ല എന്നതും, അധികാരമില്ലാതെ അധികകാലം പാര്‍ടച്ടി എന്ന നിലയില്‍ തുടരാന്‍ കഴിയില്ലെന്നതും സി.പി.ഐയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി നയങ്ങള്‍ക്കും, നിലപാടുകള്‍ക്കും വിരുദ്ധമായി സര്‍ക്കാര്‍ തലത്തില്‍ സി.പിഎം എടുക്കുന്ന നടപടികളെ സി.പി.ഐ നഖശിഖാന്തം എതിര്‍ക്കുമ്പോഴും ബന്ധം മുറിക്കാത്തത്.
ഇത് സി.പി.എമ്മനും അറിയാം. അതുകൊണ്ടാണ് സി.പി.എം വിലപേശല്‍ രാഷ്ട്രീയം സി.പിഐയ്ക്കു മുന്നില്‍ വെച്ചു നീട്ടുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ മുന്നണിയില്‍ ഇങ്ങനെയൊരു വിഷയത്തില്‍ പൊട്ടിത്തെറിയുണ്ടായാല്‍ അത് കേരളത്തിന്റെ തുടര്‍ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. മാത്രമല്ല, ബി.ജെ.പി വീണ്ടും കേരളത്തില്‍ നയിമസഭാ അക്കൗണ്ട് പൂര്‍വ്വാധികം ശക്തിയായി തുറക്കും. പി.എം. ശ്രീ പദ്ധതി എന്ന ചെന്നായയുയെ ഇര അത്രയും ഗുണം ചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്. അതോ, സി.പി.ഐ പറയുന്നതു പോലെ പി.എം. ശ്രീ പദ്ധതി ഒരു ട്രാപ്പാണോ. വിദ്യാഭ്യാസ മന്ത്രി എം.എന്‍. സ്മാരകത്തില്‍ എത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി ജി.ആര്‍. അനിലുമായും ചര്‍ച്ച നടത്തിയിട്ട് തോളില്‍ കൈയ്യിട്ട് ഫോട്ടോയെടുത്തു ഫേസ്ബുക്കിലിട്ടു.
വേഗത്തില്‍ തീര്‍ക്കുമെന്നു പറഞ്ഞ് സ്ഥലം വിട്ടതിനു പിന്നാലെ ജി.ആര്‍. അനില്‍ പറഞ്ഞത്, അങ്ങനെ രഹസ്യ സന്ദര്‍ശനത്തില്‍ തീര്‍ക്കേണ്ട വിഷയമല്ലല്ലോ എന്നാണ്. അതായത്, ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ വേര്‍പെടലിന്റെ ചോര പൊടിഞ്ഞിട്ടുണ്ട് എന്നാണ്. ഈ ചോര കുടിക്കുകയാണ് ബി.ജെ.പി എന്ന ചെന്നായ ചെയ്യുന്നത്. തിരിച്ചറിയാനായില്ലെങ്കില്‍ വര്‍ഗീയതയുടെ വിഷം തീണ്ടി ഇരു പാര്‍ട്ടികളും ഇല്ലാതാവുകയേയുള്ളൂ.
CONTENT HIGH LIGHTS;BJP is like a wolf that is tearing the CPI and CPM apart and drinking their blood.
















