പല്ല് തേയ്ക്കേണ്ടതിന്റെ ആവശ്യകത നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾ മൂന്ന് മാസത്തിലൊരിക്കലെങ്കിലും ടൂത്ത് ബ്രഷ് മാറ്റിയില്ലെങ്കിൽ നല്ല മുട്ടൻ പണി കിട്ടും. പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് ദന്തക്ഷയം (കാവിറ്റിസ്), മോണവീക്കം, വായ്‌നാറ്റം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ബ്രഷിന്റെ ബ്രിസിലുകള്‍ സൂക്ഷ്മാണുക്കളുടെ ഒരു ചെറിയ ആവാസവ്യവസ്ഥയാണെന്ന് വേണമെങ്കില്‍ പറയാം. വിവിധ ബാക്ടീരിയയും ഫംഗസും വൈറസുകളുമുള്‍പ്പടെ പത്തു ലക്ഷം മുതല്‍ ഒന്നരക്കോടിയോളം സൂക്ഷ്മജീവികളാണ് ടൂത്ത് ബ്രഷില്‍ വളരുന്നത്. ഈ സൂക്ഷ്മാണുക്കള്‍ പ്രധാനമായും എത്തുന്നത് നമ്മുടെ വായില്‍ നിന്നും, ചര്‍മ്മത്തില്‍ നിന്നും, ബ്രഷ് സൂക്ഷിക്കുന്ന ചുറ്റുമുള്ള പരിസരത്തുനിന്നുമാണ്. ടോയ്‌ലറ്റിലാണ് ബ്രഷ് സൂക്ഷിക്കുന്നതെങ്കില്‍ ഫ്‌ളഷ് ചെയ്യുമ്പോള്‍ തെറിക്കുന്ന സൂക്ഷ്മ കണികകള്‍ ബ്രഷിലേക്ക് തെറിക്കും. ഇത് വഴി ഇ-കോളൈ, കാന്‍ഡിഡ യീസ്റ്റ് തുടങ്ങിയവ സൂക്ഷ്മജീവികള്‍ ടൂത്ത് ബ്രഷിലും എത്തും. പല സാഹചര്യങ്ങളിലും അപകടസാധ്യത കുറവാണ്. പക്ഷേ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് പ്രശ്‌നങ്ങളുണ്ടായേക്കാം. കൂടാതെ പല്ലിന് കേടും മോണവീക്കവും ചിലരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പഴയതും ദ്രവിച്ചുതുടങ്ങിയതുമായ ബ്രിസിലുകള്‍ കൂടുതല്‍ ബാക്ടീരിയകളെ പിടിച്ചുനിര്‍ത്തും. അതിനാല്‍, ഏകദേശം 12 ആഴ്ചത്തെ ഉപയോഗത്തിന് ശേഷം, അതായത് ഓരോ മൂന്ന് മാസത്തിലും ടൂത്ത് ബ്രഷ് മാറ്റണം
















