പിഎം ശ്രീയിൽ സിപിഐ കാഴ്ചപാടുകൾ അവതരിപ്പിച്ചതായും, വിയോജിപ്പുകൾ ഘടകകക്ഷികൾ തമ്മിൽ ഒരുമിച്ചിരുന്നു ചർച്ച ചെയ്യുമെന്നും രമ്യമായി പരിഹരിക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരും പാർട്ടികളും തമ്മിൽ ചർച്ച നടക്കും. വർഗീയ വത്ക്കരണത്തിനെതിരായ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇരു പാർട്ടികൾക്കും വിട്ടു വീഴ്ചയില്ല.വിദ്യാഭ്യാസ മേഖലയിലെ കച്ചവടം, കേന്ദ്രീകരണം, വർഗീയവത്ക്കരണം എന്നിവ അനുവദിക്കില്ല. വിഷയത്തിൽ കേരളത്തിൽ കൂടുതൽ ചർച്ച നടക്കും.
എൻ ഇ പി നിലവിൽ ഉള്ളപ്പോഴും സംസ്ഥാനം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചിട്ടുണ്ട്. എവിടെയും വർഗീയത കാണാൻ കഴിയില്ലെന്നും എംഎ ബേബി പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഒരേ നിലപാടാണെന്നും എൻ ഇ പിയെ ഇരു പാർട്ടികളും എതിർക്കുന്നതായും ഡി രാജ പ്രതികരിച്ചു. വിയോജിപ്പുകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
Story Highlights : ma-baby-says-pm-shri-issue-will-be-resolved-amicably
















