ഏറെ ആരാധകരുള്ള ഡ്രൈ ഫ്രൂട്ടാണ് ബദാം. ആരോഗ്യ ഗുണങ്ങളിലും പിന്നിലല്ല. ബദാം കഴിക്കുന്നത് ശീലമാക്കിയവരില്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കുകയും രക്തചംക്രമണം തടസ്സങ്ങളില്ലാതെ നടത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഏറെ സഹായിക്കുന്നവയാണ് ബദാം. ബദാമില്‍ ധാരാളമായി കണ്ടുവരുന്ന മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് നിശ്ചിത അളവില്‍ ദിവസവും ബദാം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
അതേപോലെ പശുവിൻ പാലു വേണ്ടത്തവർക്ക് ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്കും ഏറ്റവും മികച്ചതാണ് ബദാം പാൽ (ALMOND MILK). ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം പാൽ ഉണ്ടാക്കുന്നത്. ബദാം പാൽ ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം.
ബദാം പാലിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിറ്റാമിൻ ഇ ആവശ്യമാണ്. ബദാം പാലിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും.
ബലമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യം വിറ്റാമിൻ ബി എന്നിവ ഫോർട്ടിഫൈഡ് ബദാംപാലിൽ അടങ്ങിയിട്ടുണ്ട്. പശുവിൻ പാലിനെ അപേക്ഷിച്ച് ബദാം പാലിൽ സാധാരണയായി കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. ഇത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്. അതിനാൽ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് അനുയോജ്യമായ ഒരു ബദലാണ് ബദാം പാൽ.
















