പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ കടുത്ത ഭിന്നത തുടരുകയാണ്. പിഎം ശ്രീയിൽ ഒപ്പുവെച്ച തീരുമാനം പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സിപിഐ.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ഇനി നിർണായകമാകും. വിദേശ പര്യടനത്തിനുശേഷം ഇന്ന് കേരളത്തിൽ മടങ്ങിയെത്തുന്ന മുഖ്യമന്ത്രി സിപിഐ നേതൃത്വവുമായി അനുനയ ചർച്ച നടത്തുമെന്നാണ് സൂചന.
പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പദ്ധതിയിൽ എന്തുകൊണ്ട് ഒപ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനായിരിക്കും മുഖ്യമന്ത്രിയും ശ്രമിക്കുക.















