ദോശയും ഇഡ്ഡലിയും പുട്ടും ഇടിയപ്പവുമൊക്കെ മടുത്തവർക്ക് ഇനി ഈസിയായി തയാറാക്കാവുന്ന വെറൈറ്റി വിഭവം അറിയാം. മാത്രമല്ല തടി കുറയ്ക്കാൻ നോക്കുന്നവർക്കും കഴിക്കാവുന്ന കാലറി കുറഞ്ഞ ഭക്ഷണമാണ്. വെറും അഞ്ചു മിനിറ്റിൽ ഉണ്ടാക്കാം ഈ പലഹാരം.
ആദ്യം ചെറിയ കുക്കുമ്പറും ഉരുളക്കിഴങ്ങും തൊലികളഞ്ഞ് വൃത്തിയാക്കിയ ശേഷം ഗ്രേറ്റ് ചെയ്ത് എടുക്കാം. നന്നായി പിഴിഞ്ഞ് അതിലെ നീര് കളയണം. അതിലേക്ക് പകുതി സവാള ചെറുതായി അരിഞ്ഞതും ഒരു പച്ചമുളകും ചതച്ച മുളകും പൊടിച്ച ഓട്സും രണ്ടു മുട്ടയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം.
ശേഷം ഒരു പാനിൽ എണ്ണ തടവി മാവ് കോരി ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിക്കാം. ഓംലറ്റിന്റെ രുചിയിൽ കിടിലൻ അപ്പം റെഡി. ഡയറ്റ് നോക്കുന്നവർക്കും ഇത് രാവിലെ കഴിക്കാം.
















