വ്യത്യസ്തമായ ഓട്സ് തോരൻ ഉണ്ടാക്കിയാലോ? ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ആരോഗ്യപ്രേമികൾക്കും അനുയോജ്യമായ ഒരു ഭക്ഷണമാണ് ഈ രുചികരമായ തോരൻ. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
2 ടേബിൾസ്പൂൺ വെളിച്ചെണ്ണ
2 ചുവന്ന മുളക്
1 പച്ചമുളക്
100 ഗ്രാം ബീൻസ്
100 ഗ്രാം കാരറ്റ്
2 ടീസ്പൂൺ ജീരകം
ആവശ്യത്തിന് ഉപ്പ്
1 ടീസ്പൂൺ കടുക്
1/2 കപ്പ് തേങ്ങ ചിരകിയത്
3 ടേബിൾസ്പൂൺ ഓട്സ്
തയാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ചേർക്കുക. ശേഷം ചുവന്ന മുളകും, കറിവേപ്പിലയും, പച്ചമുളകും ചേർക്കുക. അരിഞ്ഞ കാരറ്റ്, ബീൻസ് എന്നിവ പാനിൽ ചേർത്ത് നന്നായി വഴറ്റാം. ഒപ്പം അരച്ച തേങ്ങയും ജീരകവും ഓട്സുമായി യോജിപ്പിച്ച് ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ആവിയിൽ തന്നെ വേവിച്ചെടുക്കാം. വേണമെങ്കിൽ ഇത്തിരി വെള്ളം തളിച്ച് അടച്ച് വച്ച് ചെറിയ തീയിൽ വേവിക്കാം. ശേഷം കറിവേപ്പിലയും ഇത്തിരി വെളിച്ചെണ്ണയും ചേർക്കണം. ചൂടോടെ ചോറിന് കഴിക്കാം.
















