ഭക്ഷണത്തിൽ പല രസങ്ങളും നമ്മൾ ഉൾപ്പെടുത്താറുണ്ട്. സാധാരണ ഉണ്ടാക്കുന്ന രസത്തിൽ നിന്നും വ്യത്യസ്തമായി കോക്കനട്ട് മിൽക്ക് രസം തയാറാക്കിയാലോ?അതും അതീവ രുചികരവും ഹെൽത്തിയുമാണ്.
വേണ്ട ചേരുവകൾ
തക്കാളി രണ്ട്
പരിപ്പ് ഒരു കപ്പ്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഉപ്പ് പാകത്തിന്
രസപൊടി ഒരു സ്പൂൺ
തേങ്ങാപാൽ ഒരു കപ്പ്
കറിവേപ്പില രണ്ട് തണ്ട്
കായം ഒരു കഷണം
ചുവന്നമുളക് രണ്ട്
കടുക് കാൽ ടീസ്പൂൺ
വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ
ജീരകം കാൽ ടീസ്പൂൺ
തയാറാക്കേണ്ട വിധം
തക്കാളി വെള്ളം ചേർത്ത് കുറച്ച് മഞ്ഞൾപ്പൊടിയും കായും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് പരിപ്പ് വേവിച്ചത് ചേർക്കുക. രസപൊടിയും ചേർക്കണം.
പിന്നെ പ്രധാന താരമായ നാളികേരപാൽ ചേർക്കുക. അതിനുശേഷം മുളക് വർത്തിടുക.നല്ല സ്വാദിഷ്ടവും ഹെൽത്തിയുമായ രസം സെക്കൻഡ് ഉള്ളിൽ നമുക്ക് തയാറാക്കാം.
















