ഐഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലെ വലിയ പ്രശ്‌നമാണ് ഫോണിലെ ബാറ്ററി ചോര്‍ച്ച. ഐഫോണ്‍ ഏറ്റവും കൂടുതല്‍ വില്‍പന നേരിടുന്ന ഈ സമയത്തും ഫോണ്‍ വാങ്ങാന്‍ പോകുന്നവരെ പ്രധാന അലട്ടുന്ന പ്രശ്‌നവും ഇതാണ്.
iso അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷമാണ് പലര്‍ക്കും ബാറ്ററി ലൈഫ് കുറയുന്നതായി അനുഭവപ്പെടുന്നത്. ഫോണിന്റെ സിസ്റ്റം പുതിയ ഫീച്ചറുകള്‍ക്കും ആപ്പുകള്‍ക്കുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ സമയം എടുക്കുന്നതാണ് ഇതിന് കാരണം. സാധാരണയായി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടാറുണ്ട്. എന്നിരുന്നലും ബാറ്ററി പെട്ടെന്ന് തീരുന്നത് ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിക്കൂ.
ലൈവ് വാല്‍പേപ്പറുകളും ആക്ടിവിറ്റികളും ഒഴിവാക്കുക. ആവശ്യമില്ലാത്ത ആപ്പുകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ ബാക്ക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഓഫ് ചെയ്യുക. ബ്രൈറ്റ്‌നസ് ഓട്ടോ ആയി സെറ്റ് ചെയ്യുക. ലൊക്കേഷന്‍ ആവശ്യമുള്ള ആപ്പുകള്‍ക്ക് മാത്രം ഓണ്‍ ആക്കുക, ഓട്ടോ ലോക്ക് സമയം കുറക്കുക,ഡാര്‍ക്ക് മോഡ് ഉപയോഗിക്കുക, raise to wake ഓഫ് ചെയ്യുക, കീബോര്‍ഡ് വൈബ്രേഷനും ശബ്ദവും ഓഫ് ചെയ്യുക. പ്രധാനമായും പുതിയ iso പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. always on display ഓഫ് ചെയ്യുക.
നിങ്ങളുടെ ഐഫോണ്‍ ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടെങ്കില്‍ അത് ഒരു പുതിയ അപ്‌ഡേറ്റിന് ശേഷമാണോ അതോ എപ്പോഴും ഉണ്ടാകുന്ന പ്രശ്‌നമാണോ എന്ന് ശ്രദ്ധിച്ച് അതിനനുസരിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
content highlight: iPhone
















