കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിൽ.
ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യു പി സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. അസം സ്വദേശിക്കൊപ്പമുള്ള മറ്റ് തൊഴിലാളികൾ തൊഴിലുടമയെ വിവരം അറിയിക്കുകയായിരുന്നു.
തൊഴിലുടമ പൊലീസിന് വിവരം നൽകി. അൻപതിനായിരം രൂപക്കാണ് വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. 1000 രൂപ അഡ്വാൻസായി വാങ്ങുകയും ചെയ്തിരുന്നു.
















