തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ്. അണ്ടർ 19 വിഭാഗത്തിൽ 21 കാരിയെ മത്സരിപ്പിച്ചതായി പരാതി. കൂടുതൽ താരങ്ങൾക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രായം കൂടിയ മറുനാടൻ താരത്തെ മീറ്റിൽ മത്സരിപ്പിച്ചെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂൾ താരത്തിനു പ്രായം 21 വയസ്സ് 5 മാസവുമാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം വിഷയത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതര്‍ രംഗത്തെത്തി. അണ്ടർ -19 വിഭാഗത്തിൽ മത്സരിക്കാൻ കുട്ടിക്ക് യോഗ്യത ഉണ്ടെന്നാണ് സ്കൂള്‍ വാദിക്കുന്നത്. ആധാർ രേഖ കൈവശം ഉണ്ടെന്നും സ്കൂള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
















