രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റിന് താഴെ അസഭ്യ കമന്റിട്ട സിഐടിയു തൊഴിലാളിക്കെതിരെ കേസ്. അടൂർ ഏനാദിമംഗലം സ്വദേശി അനിൽകുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർഎസ്എസ് നേതാവിന്റെ പരാതിയിലാണ് ഏനാത്ത് പൊലീസ് കേസ് എടുത്തത്.
നാലുദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഷ്ട്രപതി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയത്. ശബരിമല ദർശനം, രാജ്‌ഭവനിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം,ശിവഗിരിയിൽ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം,പാലാ സെയ്ൻ്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷം,എറണാകുളം സെയ്ന്റ് തേരേസാസ് കോളജിലെ ശതാബ്ദി ആഘോഷം എന്നി പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് രാഷ്ട്രപതി കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയത്.
STORY HIGHLIGHT : Case filed against CITU worker for making obscene comments against President on Facebook
















