പിഎം ശ്രീയിൽ നിലപാട് തീരുമാനിക്കാൻ നിർണായക സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയിൽ നടക്കും. രാവിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം നടക്കും.
അതേസമയം, പ്രശ്നത്തിൽ സമവായം കണ്ടെത്താൻ സിപിഎം ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് പുറമെ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ച് സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്.
വിദ്യാഭ്യാസ വകുപ്പും സിപിഎമ്മും ഇതുവരെ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിൽ, കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി നിലപാടിൽ ഉറച്ചുനിന്ന് കടുത്ത തീരുമാനം എടുക്കാനാകും സിപിഐ ശ്രമിക്കുക.
മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിർദേശങ്ങളിൽ അന്തിമ തീരുമാനമെടുക്കും.
















