പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി വിളിച്ചാൽ സംസാരിക്കുമെന്നും ചർച്ചകൾക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫ്., എൽ.ഡി.എഫ്. ആയിത്തന്നെ നിലനിൽക്കുമെന്നും, സി.പി.ഐ.യും സി.പി.എമ്മും മുന്നണിയുടെ ഭാഗമാണെന്നും ബിനോയ് വിശ്വം ഊന്നിപ്പറഞ്ഞു. ഇന്ന് ചേരുന്ന സി.പി.ഐ. എക്സിക്യൂട്ടീവിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും സമവായ നീക്കം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തിൽ ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
















