കണ്ണൂർ കൊട്ടിയൂർ പാൽച്ചുരത്തിൽ നിയന്ത്രണംവിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊട്ടിയൂർ-വയനാട് ചുരം പാതയിലെ പാൽച്ചുരത്തിലാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശി 54 കാരനായ സെന്തിൽ കുമാറാണ് മരിച്ചത്.
സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട് പോകുന്നതിനിടെ അർധരാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
















