അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും.
ജിയോളജി – റവന്യൂ – പിഡബ്ല്യു ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും.
രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസം കൊണ്ട് സമഗ്ര റിപ്പോർട്ടും സമർപ്പിക്കാനാണ് കലക്ടർ നൽകിയിരിക്കുന്നത് നിർദേശം.
വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചവരെ താൽകാലികമായി പുനരധിവസിപ്പിക്കും.
അതേസമയം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ മണ്ണടിപ്പാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഇക്കാര്യത്തിലെ വസ്തുതകൾ അന്വേഷിക്കലാണ് പ്രത്യേക സംഘത്തിൻ്റെ പ്രധാന ദൗത്യം.
















