യു.കെ.യിലെ വടക്കൻ ഇംഗ്ലണ്ടിൽ 20 കാരിയെ ഇന്ത്യൻ വംശിക എന്ന പേരിൽ അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വാൾസോളിലാണ് സംഭം നടന്നത്. പ്രതി യൂറോപ്യൻ വംശകനാണെന്നും പ്രതിക്കായി യു.കെ. പോലീസ് അന്വേഷണം ഉർജിതമാക്കിയെന്നും ആണ് വിവരങ്ങൾ ലഭിക്കുന്നത്. വംശീയ വിദ്വേഷത്തോടെയുള്ള ആക്രമണമാണ് നടന്നതെന്ന് യുകെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഞെട്ടിക്കുന്ന സംഭവമാണ് യുവതിക്ക് നേരെ നടന്നതെന്നും പ്രതിയെ പിടികൂടാൻ പരമാവധി ശ്രമിക്കുമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് റോനൻ ടൈററിനെ വാർത്താ ഏജൻസികൾ റീപോർട്ട് നൽകി. അന്വേഷണത്തിൽ ആക്രമണം നടക്കുമ്പോൾ ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച, 30 വയസ്സിനടുത്ത് പ്രായമുള്ള അധികം മുടിയില്ലാത്ത യൂറോപ്യൻ വംശജനാണ് പ്രതിയെന്നാണ് പോലീസ് അനുമാനിക്കുന്നത്.
രണ്ട് മാസത്തിനിടെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പരിധിയിൽ 20 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് യുവതികൾക്ക് നേരെയാണ് വംശീയ വിദ്വേഷത്തോടെയുള്ള ബലാത്സംഗം നടന്നിട്ടുള്ളത്. കഴിഞ്ഞ മാസം ഓൾഡ്ബറിയിൽ ബ്രിട്ടീഷ് സിഖ് യുവതിക്ക് നേരെ നടന്ന സമാനമായ വംശീയ വിദ്വേഷത്തോടെയുള്ള ബലാത്സംഗത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പുതിയ ആക്രമണം എന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
















