ചരിത്രമാകാന്‍ ഒരു സൈക്കിള്‍ യാത്ര. 12 വീട്ടമ്മമാര്‍, 5 ജില്ലകള്‍, 200 ലേറെ കിലോമീറ്ററുകള്‍. കേരളത്തില്‍ ഒരു ചരിത്രം കൂടി പിറക്കുന്നു. ലഹരി വിരുദ്ധ സന്ദേശവുമായി സാധാരണക്കാരായ 12 വീട്ടമ്മമാര്‍ കൊച്ചി മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ യാത്ര നടത്തുന്നു. നവംബര്‍ 2-ന് ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര നവംബര്‍ 8-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രികരില്‍ 40 മുതല്‍ 60 വയസു വരെയുള്ള അങ്കണവാടി – ആശ പ്രവര്‍ത്തകര്‍ ഉണ്ട്, കുടുംബശ്രീ അംഗങ്ങള്‍ ഉണ്ട്. ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ ഒരു യാത്ര.

യാത്ര കടന്നുപോകുന്ന വഴികളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും ലഹരി ബോധവല്‍ക്കരണ പരിപാടികളും നടത്തും. തിരുവനന്തപുരത്തെ പ്രമുഖ എന്‍. ജി. ഓയായ ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ് – കേരളീയം സംഘടിപ്പിക്കുന്ന ഈ ചരിത്ര യാത്രയില്‍ ഷീ സൈക്ലിങ്ങും, ഇന്റസ് മീഡിയയും കൈകോര്‍ക്കുന്നു. ചരിത്ര ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് തിരുവനന്തപുരം ബൈസൈക്കിള്‍ മേയറും, ഷീ സൈക്ലിങ്ങിന്റെ സീനിയര്‍ നാഷണല്‍ പ്രോജക്ട് മാനേജറും ആയ പ്രകാശ് പി ഗോപിനാഥാണ്. ഷീ സൈക്ലിംഗ് നാഷണല്‍ പ്രോജക്ട് ഓര്‍ഡിനേറ്റര്‍ സീനത്ത് എം എ ആണ് യാത്ര ക്യാപ്റ്റന്‍.
റൂഹി, സുനിത ഗഫൂര്‍, ലൈല നിസാര്‍, ബേബി നാസ്, സൈനബ, മുംതാസ്, ട്രീസ, ജെസ്സി ജോണി, റാഹാന, ഷബാന, ഷംല എന്നിവര്‍ ആണ് മറ്റു ഷീ സൈക്ലിംഗ് റൈഡേഴ്‌സ്. ഇതിനൊപ്പം ബോധവല്‍ക്കരണവുമായി നാലംഗ നാടന്‍പാട്ട് സംഘവും ഉണ്ടായിരിക്കും. ആറ് ദിവസം കൊണ്ട് പതിനാലോളം സ്‌കൂളുകളിലും നാലോളം കോളേജുകളിലും സംഘം ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തും. കേരളീയത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറല്‍ ലാലു ജോസഫും, ട്രഷറര്‍ അജയകുമാറും, ഷീ സൈക്ലിംഗിനെ പ്രതിനിധീകരിച്ച് പ്രകാശ് പി ഗോപിനാഥും സീനത്ത് എം എയും, ഇന്റസ് മീഡിയയെ പ്രതിനിധീകരിച്ച് സിഇഒ ബാലചന്ദ്രന്‍ ബിയും മുജീബ് ഷംസുദ്ദീനുമാണ് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഈ കാര്യം അറിയിച്ചത്.
CONTENT HIGH LIGHTS; She Cyclothon to make history; 12 housewives cycle with anti-drug message
















