പിഎം ശ്രീ പദ്ധതി വിവാദം ശബരിമല കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കുട്ടികൾക്കും യുവാക്കൾക്കും ഗുണം ചെയ്യുന്ന പദ്ധതിയാണ്. അതിനെ അഞ്ചുകൊല്ലം ചവിട്ടി വച്ചു. പിഎം ശ്രീയെ കുറിച്ച് അഞ്ചു വർഷം നുണ പറഞ്ഞു.തെരഞ്ഞെടുപ്പിൽ ബാധിക്കുമെന്ന് കണ്ടപ്പോൾ പി എം ശ്രീയിൽ ഒപ്പിട്ടു. താൻ വന്നത് രാഷ്ട്രീയം ശുദ്ധീകരിക്കാനാണ്. അത് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഞാനിവിടെ നിന്ന് പോകൂ.അതിന്‍റെ ഒപ്പം തന്നെ ദേവസ്വത്തെയും മാധ്യമ ദല്ലാള്‍മാരുണ്ടെങ്കില്‍ ആ ശുദ്ധീകരിക്കാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഭൂമി കുംഭകോണ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നു. മെസി സ്കാമിൽപ്പെടുമ്പോൾ ചിലർ ശ്രദ്ധ തിരിക്കാൻ ഇങ്ങനെ ചിലത് കൊണ്ട് വരും. നുണപ്രചാരണം നടത്തുന്ന ചാനലിനെതിരെ നിയമപടിയെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
















