Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ രണ്ടാം പതിപ്പ് ജനുവരിയില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2025, 04:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സം?ഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയിലാണ് നടക്കുക. ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി, ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജെ. ലത, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് സുബി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് രണ്ടാം എഡിഷന്റെ ലോഗോ പ്രകാശനം ചെയ്തു.

ആദ്യ പതിപ്പിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എര്‍ത്ത്, സംരംഭകത്വം, വെല്‍നസ്, ഫുഡ്, കള്‍ച്ചര്‍ ആന്‍ഡ് ലിറ്ററേച്ചര്‍ എന്നിങ്ങനെ ഏഴ് ട്രാക്കുകളിലായാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ 400-ല്‍ അധികം വിദ?ഗ്ധര്‍, മുപ്പതിലധികം കലാകാരന്മാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കുചേരും. 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും 50-ല്‍ അധികം വര്‍ക്ഷോപ്പുകളും മാസ്റ്റര്‍ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.

ആഗോള ചിന്തകര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊപ്പം
സാധാരണക്കാര്‍ക്കു കൂടി പങ്കാളിത്തം ഉറപ്പാക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിന്റെ ഭാവിയെക്കുറിച്ച് സാധാരണക്കാരുടെ അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കുകയും മികച്ച ആശയങ്ങള്‍ വിദഗ്ദ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. ഇതിന്റെ ഭാഗമായി, പൊതുജനങ്ങളില്‍ നിന്ന് ഭാവി കേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനും ഉച്ചകോടിക്ക് മുന്നോടിയായി ആരംഭിക്കും.

ആദ്യ പതിപ്പിലുണ്ടായിരുന്ന സെലിബ്രിറ്റി പ്രകടനങ്ങള്‍, റോബോ വേഴ്‌സ്, സ്റ്റുഡന്റ്‌സ് ബിനാലെ, മ്യൂസിക് നൈറ്റ്, ഫുഡ് സ്ട്രീറ്റ്, ഫ്‌ലീ മാര്‍ക്കറ്റ്, ഡാന്‍സ് കൊച്ചി തുടങ്ങിയവ ഇത്തവണയും അരങ്ങേറും. ഇവ കൂടാതെ, ഓട്ടോ എക്‌സ്‌പോ,ഇ-സ്‌പോര്‍ട്‌സ് ?ഗെയിം വേഴ്‌സ്, ഹ്യൂമന്‍ ലൈബ്രറി,ഡ്രോണ്‍ഷോ എന്നിവ ഇത്തവണത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സ്‌പോ, ഇ-സ്‌പോര്‍ട്‌സ് ?ഗെയിം വേഴ്‌സ് എന്നിവയ്ക്ക് കൊച്ചി സാക്ഷ്യം വഹിക്കും. രണ്ടാം എഡിഷന് മുന്നോടിയായി സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഡിയ ഫെസ്റ്റ്, സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍ എന്നീ പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്.

ഹൈബ്രിഡ് ഇന്നൊവേഷന്‍ മത്സരമായ ഐഡിയ ഫെസ്റ്റ് 2025ന് കേരളത്തിലെ കോളേജുകളിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ടീമുകളായി പങ്കെടുക്കാം. നവംബര്‍ ആദ്യവാരം നടക്കുന്ന ഓണ്‍ലൈന്‍ ഡിസൈന്‍ തിങ്കിംഗ് ശില്പശാലയ്ക്ക് ശേഷം നവംബര്‍ 21, 22 തീയതികളില്‍ ക്യാമ്പസില്‍ ഐഡിയഫെസ്റ്റ് മത്സരം അരങ്ങേറും. ഇതിന് പുറമെ, വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരമായ സ്പീക്ക് ഫോര്‍ ഫ്യൂച്ചറില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും 11, 12 വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മിനിറ്റില്‍ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തില്‍ തയാറാക്കി, #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും സംഘാടകര്‍ക്ക് സമര്‍പ്പിക്കുകയുമാണ് വേണ്ടത്. 2026 ജനുവരി 10 ആണ് അവസാന തീയതി.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാ?ഗമായി ദീര്‍ഘവീക്ഷണത്തോടെ രൂപം നല്‍കിയ ഫ്യൂച്ചര്‍ കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നതും രണ്ടാം ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കേരളം നേരിടുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നമായ കുളവാഴ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് ‘ഫ്യൂച്ചര്‍ കേരള മിഷന്‍’ തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതികളെല്ലാം നിലവില്‍ വിജയകരമായി മുന്നേറുകയാണ്.

ഏഴ് ദിവസം നീണ്ടുനിന്ന ആദ്യ ഉച്ചകോടി, കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്ത വിദഗ്ദ്ധരുടെ ഏറ്റവും വലിയ സംഗമം എന്ന നിലയില്‍ ഉച്ചകോടി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയിരുന്നു. ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത സമ്മിറ്റില്‍ 317 പ്രഭാഷകരും 15-ലധികം ദേശീയ-അന്തര്‍ദേശീയ കലാകാരന്മാരും അണിനിരന്നു.

ReadAlso:

ജോസ് ആലുക്കാസിനും വിവേക് കൃഷ്ണ ഗോവിന്ദിനും മണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡ്

വിവാഹവാഗ്ദാനം നൽകി പീഡനം; 11 ലക്ഷം രൂപ തട്ടിയെടുത്ത് വേറെ വിവാഹം, യുവാവ് അറസ്റ്റിൽ

ഡ്രൈഡേയിൽ മദ്യം വിൽപ്പന ശ്രമം; മാഹി മദ്യം കടത്തിയയാൾ പിടിയിൽ

കൊച്ചിയിലെ മാലിന്യക്കൂമ്പാരങ്ങൾ; ഒടുവിൽ നഗര സഭനീക്കം ചെയ്തു തുടങ്ങി

1500 പേർക്ക് തൊഴിൽ; 150 കോടിയുടെ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു

വിജ്ഞാനത്തിനും വിനോദത്തിനും തുല്യപ്രാധാന്യം നല്‍കിയ ഉച്ചകോടിയില്‍ 115-ലധികം സെഷനുകള്‍, 50-ലധികം മാസ്റ്റര്‍ക്ലാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ നടന്നു. കൂടാതെ, 50-ലധികം ടെക് മേധാവികള്‍ പങ്കെടുത്ത സിഇഒ ലോഞ്ചിയോണ്‍,
30-ലധികം സ്‌കൂള്‍ മേധാവികള്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം, 100-ലധികം ഡിജിറ്റല്‍ ക്രിയേറ്റര്‍മാര്‍ അണിനിരന്ന ഇന്‍ഫ്‌ലുവന്‍സര്‍ മീറ്റ്, ഡാന്‍സ് കൊച്ചി, ഗ്രാഫിറ്റി വാളുകള്‍, മിക്‌സഡ് റിയാലിറ്റി ന്യൂസ് സ്‌പ്രെഡ് തുടങ്ങി 50-ലധികം പ്രത്യേക പരിപാടികളും അരങ്ങേറി. കേരളത്തില്‍ ആദ്യമായി ടെസ്ല കാര്‍ എത്തിയതും ആദ്യ പതിപ്പിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. 1.5 കോടിയിലധികം ഓണ്‍ലൈന്‍ ഇംപ്രഷനുകളും 200-ലധികം ദേശീയ-ആഗോള മാധ്യമ വാര്‍ത്തകളും 125 മണിക്കൂറിലധികം വീഡിയോ ഉള്ളടക്കവും സൃഷ്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ച ഉച്ചകോടിയുടെ ഭാഗമായി ഏഴോളം ബാന്‍ഡുകളുടെ പ്രകടനവും ക്യാമ്പസില്‍ അരങ്ങേറി.

‘?സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മികച്ച വേദിയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. മത്സ്യബന്ധന സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മുതല്‍ എഐ, റോബോട്ടിക്‌സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ വരെ ഇവിടെ ചര്‍ച്ചയാകും. ഇത് കേവലം ഒരു ഒത്തുചേരല്‍ അല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പുതിയ ആശയങ്ങള്‍ നല്‍കുന്ന ഒന്നായി ഈ ഉച്ചകോടി മാറും.’ – ഹൈബി ഈഡന്‍ എം.പി പറഞ്ഞു.

യുവജനങ്ങളും, വലിയ ആശയങ്ങളും, യഥാര്‍ത്ഥ മാറ്റങ്ങളും ഒത്തുചേരുന്ന ഒരിടമെന്ന രീതിയിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ വിഭാവനം ചെയ്തതെന്ന് യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. ഒരു ഇവന്റ് എന്നതിലുപരി, പ്രയോജനകരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരിടമാണിത്. ഇതിലൂടെ വിവിധ മേഖലകളെ കോര്‍ത്തിണക്കി സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഇവയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സമ്മിറ്റ് ട്രാക്കുകളും വിജ്ഞാനാധിഷ്ഠിത എന്റര്‍ടെയ്‌മെന്റുകളും രണ്ടാം പതിപ്പിന്റെ മുഖ്യ ആകര്‍ഷണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഉച്ചകോടി തുടക്കമിട്ട ‘ഫ്യൂച്ചര്‍ കേരള മിഷന്‍’ ഇന്ന് സംസ്ഥാനത്ത് സംരംഭകത്വം, യുവജന പങ്കാളിത്തം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുവെന്ന് ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. വേണുരാജാമണി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത നല്‍കാനും കേരളത്തിന്റെ പുരോഗതിക്കായി ആഗോള വൈദഗ്ധ്യത്തെ ഒരുമിച്ച് കൊണ്ടുവരാനും രണ്ടാം സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പ്രേരകശക്തിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

CONTENT HIGH LIGHTS; Kochi Jain University’s second edition of ‘Summit of Future’ to be held in January

Tags: Second editionsummit of futureKochi Jain UniversityJANUARI

Latest News

പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies