കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് സെപ്റ്റംബര്‍ 30ന് അവസാനിച്ച കാലയളവില്‍ 18,349 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയരുന്നത് 15,725 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമായിരുന്നു. സ്ഥിരം പ്രീമിയത്തിന്‍റെ കാര്യത്തില്‍ പത്തു ശതമാനം വര്‍ധനവും കൈവരിക്കാന്‍ കമ്പനിക്കു സാധിച്ചിട്ടുണ്ട്.
പരിരക്ഷാ വിഭാഗത്തില്‍ കൃത്യമായ ശ്രദ്ധ പതിപ്പിക്കുന്ന കമ്പനി ഈ വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനവോടെ 2,211 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് നേടിയിട്ടുള്ളത്. പുതിയ വ്യക്തിഗത ബിസിനസിലെ പ്രീമിയത്തില്‍ ആറു ശതമാനം വര്‍ധനവും കൈവരിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വളര്‍ച്ചയോടെ 1089 കോടി രൂപയുടെ അറ്റാദായവും സെപ്റ്റംബര്‍ 30ന് അവസാനിച്ച കാലയളവില്‍ കമ്പനി കൈവരിച്ചിട്ടുണ്ട്.
















